03
Friday
May 2024
May 2024
എയർബസ് ബിസ്ലാബ് ബംഗലുരുവിൽ
Posted on: November 25, 2015
ബംഗലുരു : എയർബസ് ഇൻഡസ്ട്രീസ് ബംഗലുരുവിൽ എയർബസ് ബിസ്ലാബ് തുറന്നു. മൂന്നാമത്തെ എയർബസ് ബിസ്ലാബ് ആണ് ബംഗലുരുവിലേത്. ടൂലോസ് (ഫ്രാൻസ്), ഹാംബർഗ് (ജർമ്മനി) എന്നിവിടങ്ങളിലാണ് മറ്റുള്ളവ.
ബിസ്ലാബ് ഫ്രാൻസിലെ ബിസിനസ് ആക്സിലറേറ്ററായ നുമയുമായി സഹകരിച്ചാവും പ്രവർത്തിക്കുന്നത്. വ്യോമയാനമേഖലയുമായി ബന്ധപ്പെട്ട് പ്രാരംഭഘട്ടത്തിലുള്ള സംരംഭങ്ങൾക്ക് എയർബസ് പിന്തുണ നൽകും.
TAGS: Aerospace Business Accelerator | Airbus | Airbus BizLab | Airbus India | NUMA France |
News in this Section
Related News
Trending News