ഐടിസി സിഗരറ്റ് വില വർധിപ്പിച്ചു

Posted on: August 4, 2014

ITC-Flakefilter-s

ഐടിസി ചില സിഗരറ്റ് ബ്രാൻഡുകളുടെ വില 23 ശതമാനം വരെ വർധിപ്പിച്ചു. വിലവർധന വിപണിയിലെത്തുന്ന പുതിയ സ്റ്റോക്കു മുതൽ ബാധകമായിരിക്കും. ക്ലാസിക്, ഫ്‌ളേക്ക് കിംഗ്‌സ് സിഗരറ്റുകളുടെ വില പത്തെണ്ണത്തിന്റെ പായ്ക്കറ്റിന് 85 രൂപയിൽ നിന്ന് 95 രൂപയായി ഉയർത്തി.

ബ്രിസ്റ്റോൾ ഫിൽറ്റർ 47 രൂപ (45), കാപ്സ്റ്റൻ ഫിൽറ്റർ 47 (39), ഫ്‌ളേക്ക് ഫിൽറ്റർ 48 (39), ഫ്‌ളേക്ക് എക്‌സൽ ഫിൽറ്റർ 45 (39) എന്നിങ്ങനെയായിരിക്കും പുതിയ വിലകൾ. അതേസമയം നേവികട്ട് 69, ഗോൾഡ് ഫ്‌ളേക്ക് ഫിൽറ്റർ 59, ഗോൾഡ് ഫ്‌ളേക്ക് പ്രീമിയം ഫിൽറ്റർ 58, സിസർ ഫിൽറ്റർ 50, ഫ്‌ളേക്ക് പ്രീമിയം ഫിൽറ്റർ 50 എന്നിവയുടെ വിലയിൽ മാറ്റമില്ല.