റിനോൾട്ട് 50 ഡീലർഷിപ്പുകൾ ആരംഭിക്കും

Posted on: November 23, 2015

Renault-Dealership-Bigഹൈദരാബാദ് : റിനോൾട്ട് ഡീലർഷിപ്പുകളുടെ എണ്ണം അടുത്തവർഷത്തോട 240 ആയി വർധിപ്പിക്കുമെന്ന് റിനോൾട്ട് ഇന്ത്യ വൈസ് പ്രസിഡന്റ് (സെയിൽസ് & മാർക്കറ്റിംഗ്) റാഫേൽ ട്രിഗ്വർ പറഞ്ഞു. നിലവിൽ 190 ഡീലർഷിപ്പുകളാണുള്ളത്. 2011 ലെ 14 ഡീലർഷിപ്പുകളിൽ നിന്നാണ് 2015 ൽ 190 ലേക്ക് വളർന്നത്. തെലുങ്കാനയിലെ കരിംനഗറിൽ കഴിഞ്ഞ ദിവസം 190 ാമത് ഡീലർഷിപ്പ് (ശ്രീ മൊത്തുകുറി മോട്ടോഴ്‌സ്) ആരംഭിച്ചു. തെലുങ്കാനയിലെ ഏഴാമത് ഡീലർഷിപ്പ് കൂടിയാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ദക്ഷിണേന്ത്യയിൽ 52 സെയിൽസ്, 37 സർവീസ് ഔട്ട്‌ലെറ്റുകളാണ് റിനോൾട്ടിനുള്ളത്. രാജ്യത്തെമ്പാടുമായി 151 വില്പനാനന്തര സേവനകേന്ദ്രങ്ങളുമുണ്ട്. എല്ലാ മാസവും 50 സർവീസ് ക്യാമ്പുകൾ വീതം സംഘടിപ്പിക്കാനും റിനോൾട്ടിന് പദ്ധതിയുണ്ട്.