സെൻസെക്‌സ് നേരിയ നഷ്ടത്തിൽ

Posted on: November 23, 2015

BSE-Building-Big

മുംബൈ : നേട്ടത്തിൽ വ്യാപാരം ആരംഭിച്ച സെൻസെക്‌സ് നഷ്ടത്തിലേക്കും  നീങ്ങി. ഇന്നു ചേരുന്ന യുഎസ് ഫെഡറൽ റിസർവ് യോഗത്തെ കരുതലോടെയാണ് വിപണി വീക്ഷിക്കുന്നത്.

ബിഎസ്ഇ സെൻസെക്‌സ് 4.46 പോയിന്റ് ഉയർന്ന് 25,872.95 പോയിന്റിലും നിഫ്റ്റി 6.20 പോയിന്റ് ഉയർന്ന് 7,862.75 പോയിന്റിലുമാണ് രാവിലെ 10.15 ന് വ്യാപാരം നടക്കുന്നത്.

അക്‌സിസ് ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ബ്രിട്ടാനിയ തുടങ്ങിയ ഓഹരികൾ നേട്ടത്തിലും ടാറ്റാ മോട്ടോഴ്‌സ്, ഗെയിൽ, വേദാന്ത, ഹിൻഡാൽകോ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

TAGS: BSE Sensex |