17
Friday
May 2024
May 2024
നെസ്ലെ 10 ദിവസത്തിനുള്ളിൽ വിറ്റഴിച്ചത് 3.3 കോടി മാഗി
Posted on: November 21, 2015
ന്യൂഡൽഹി : രണ്ടാം വരവിൽ നെസ്ലെ 10 ദിവസത്തിനുള്ളിൽ വിറ്റഴിച്ചത് 3.3 കോടി മാഗിപായ്ക്കറ്റുകൾ. അഞ്ച് മാസത്തെ നിരോധനത്തിന് ശേഷം ഇന്ത്യയിലെ 350 ടൗണുകളിലാണ് മാഗി അവതരിപ്പിച്ചത്.
724 വിതരണക്കാരിലൂടെ രാജ്യത്തെ 1.2 ലക്ഷം ഔട്ട്ലെറ്റുകളിൽ മാഗി ഇൻസ്റ്റന്റ് നൂഡിൽസ് ലഭ്യമാക്കിയിട്ടുണ്ടെന്ന് നെസ്ലെ അറിയിച്ചു.
മാഗി നിരോധനം 3.97 ലക്ഷം ഗോതമ്പ് കർഷകരെയും 15,000 സുഗന്ധവ്യഞ്ജന കർഷകരെയും വിതരണമേഖലയിൽ പ്രവർത്തിക്കുന്ന 13,000 ലേറെപ്പേരെയും ബാധിച്ചതായാണ് നെസ്ലെയുടെ വിലയിരുത്തൽ.
TAGS: Maggi Noodles | NESTLE INDIA |
News in this Section