ബംഗലുരു – ഗോവ രണ്ടാമത്തെ പ്രതിദിന സർവീസുമായി ജെറ്റ് എയർവേസ്

Posted on: November 20, 2015

Jet-Airways-Boeing-737-800-

ബംഗലുരു : ജെറ്റ് എയർവേസ് ബംഗലുരു – ഗോവ സെക്ടറിൽ നവംബർ 30 മുതൽ രണ്ടാമത്തെ പ്രതിദിന സർവീസ് ആരംഭിക്കും. ഈ സെക്ടറിൽ ആഴ്ചയിൽ ആറ് ദിവസം രണ്ട് സർവീസുകൾ വീതമുണ്ടാകും.

വിന്റർഷെഡ്യൂളിൽ മുംബൈ – ബംഗലുരു സെക്ടറിൽ 11 ഉം ബംഗലുരു – ഡൽഹി സെക്ടറിൽ 10 ഉം ബംഗലുരു – ഹൈദരാബാദ് സെക്ടറിൽ മൂന്നും പ്രതിദിന സർവീസുകളുണ്ട്. ഇതിനു പുറമെ ബംഗലുരു – മംഗലുരു പ്രതിദിന സർവീസുകളുടെ എണ്ണം ആറായും വർധിപ്പിച്ചിട്ടുണ്ട്.