പ്രതിശീർഷവരുമാനം കേരളം ഒന്നാമത് എത്തുമെന്ന് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി

Posted on: November 19, 2015

KSIDC-We-Mission-CM-Inaugur

കൊച്ചി : പ്രതിശീർഷ വരുമാനത്തിൽ ദേശീയതലത്തിൽ കേരളം വൈകാതെ ഒന്നാമതെത്തുമെന്ന് വ്യവസായ-ഐടി മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. കൊച്ചിയിൽ വീ സമ്മിറ്റിന്റെ ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മികച്ച സംരംഭകത്വ ആശയങ്ങളുള്ളവർക്ക് പിന്തുണ നൽകി അവരുടെ ആശയങ്ങളെ യാഥാർഥ്യത്തിലെത്തിക്കാനും നിലവിലുള്ള സംരംഭകരെ അടുത്തഘട്ടത്തിലേക്ക് കൈപിടിച്ചുയർത്താനുമാണ് സർക്കാർ വീ മിഷനിലൂടെ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.

വനിതാശാക്തീകരണ പ്രവർത്തനങ്ങളിൽ മഹത്തായ പാരമ്പര്യമുള്ള സംസ്ഥാനമാണ് കേരളമെന്ന് പ്രത്യേക പ്രഭാഷണം നടത്തിയ മുൻ ഗവർണറും മുൻ കേന്ദ്രമന്ത്രിയുമായ മാർഗരറ്റ് ആൽവ ചൂണ്ടിക്കാട്ടി സ്ത്രീകൾ വിവിധ മേഖലകളിൽ നേരിടുന്ന വിവേചനങ്ങൾക്കുള്ള മറുപടി കൂടിയാണ് വീ മിഷൻ. വിവിധ രാജ്യങ്ങളിൽ നിന്ന് ഇന്ത്യൻ വിപണിയിലേക്ക് കടന്നുവരുന്ന ഉത്പന്ന ങ്ങളുടെ ധാരാളിത്തം സ്ത്രീകൾക്കു മുന്നിലൊരു വെല്ലുവിളിയാണെന്നും സേവനമേഖലയിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കാൻ സ്ത്രീ സംരംഭകർ ശ്രദ്ധിക്കണമെുന്നും അവർ ചൂണ്ടിക്കാട്ടി.

ബിസിനസും കൃഷിയും ഉൾപ്പെടെ വിവിധ മേഖലകളിൽ സംരംഭകരാൻ സ്ത്രീകൾ ധാരാളമായി കടന്നുവരുന്നുണ്ടെും അവർക്ക് സർക്കാർ വാഗ്ദാനം ചെയ്യുന്ന പിന്തുണയാണ് അതിന്റെ പ്രധാന കാരണമെന്നും വ്യവസായ, ഐടി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പി. എച്ച്. കുര്യൻ പറഞ്ഞു.

KSIDC-We-Mission-Audience-B

വനിതകളെ ശാക്തീകരിക്കുന്നതിനൊപ്പം വനിതാസംരംഭകർക്ക് ഉപകാരപ്പെടുന്ന ഒട്ടേറെ ക്ഷേമ- സാമൂഹ്യ പദ്ധതികൾ ഒരു കുടക്കീഴിൽ കൊണ്ടുവരികയാണ് വീ മിഷനിലൂടെ ചെയ്യുന്നതെന്ന് കെഎസ്‌ഐഡിസി എംഡി ഡോ. എം. ബീന പറഞ്ഞു. ഈ പദ്ധതിയെ പിന്തുണയക്കാൻ പങ്കാളിത്ത സ്ഥാപനങ്ങളുമായികെഎസ്‌ഐഡിസി കൈകോർത്തിട്ടുണ്ടെ് ഡോ. ബീന വ്യക്തമാക്കി.

കെഎസ്‌ഐഡിസി വീ മിഷന്റെ ഭാഗമായുള്ള സാമ്പത്തിക സഹായവിതരണത്തിന് തുടക്കമിട്ട വനിതാസംരംഭകയായ നൂർജഹാന് (ഫാൽക്കൺ ഗാർമെന്റ്‌സ് ) മുഖ്യമന്ത്രി ഉമ്മൻചാണ്ടി അനുമതി പത്രം കൈമാറി. ഹൈബി ഈഡൻ എംഎൽഎ, യുഎൻ വിമൻ ഇന്ത്യ ഡെപ്യൂട്ടി റെപ്രസെന്റേറ്റീവ് പാട്രീഷ്യ ബറാണ്ട, ഫെഡറൽ ബാങ്ക് സിഒഒ ശാലിനി വാര്യർ, വാൾമാർട്ട് ഇന്ത്യ വൈസ് പ്രസിഡന്റ് രജനീഷ്‌കുമാർ, കുടുംബശ്രീ മുൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ കെ.ബി. വൽസലകുമാരി എന്നിവർ പ്രസംഗിച്ചു.