വനിതാസംരംഭങ്ങളുടെ വികസനത്തിന് അടിസ്ഥാനസൗകര്യമൊരുക്കുമെന്ന് ഉമ്മൻ ചാണ്ടി

Posted on: November 19, 2015

KSIDC-We-Mission-Inaugurati

കൊച്ചി : കേരളത്തിലെ വനിതാ സംരംഭങ്ങളുടെ വികസനത്തിന് സാധ്യമായ എല്ലാ സഹായവും സർക്കാർ നൽകുമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. കൊച്ചിയിൽ കെഎസ്‌ഐഡിസി സംഘടിപ്പിച്ച വീ സമ്മിറ്റ് 2015 ന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

വീ മിഷന്റെ ഭാഗമായി അങ്കമാലിയിലെ ഗാർമെന്റ്‌സ് മാനുഫാക്ച്വറിംഗ് ആൻഡ് എക്‌സ്‌പോർട്ട് സോണിൽ ആദ്യത്തെ ഇൻഫ്രാസ്ട്രക്ചർ സപ്പോർട്ട് ഫെസിലിറ്റി സെന്റർ സ്ഥാപിച്ച് സംരംഭകർക്ക് എല്ലാ പിന്തുണയും നൽകും. വസ്ത്ര നിർമാണ ഫാഷൻ മേഖലയിൽ ഇതൊരു സ്റ്റാൻഡേഡ് ഡിസൈൻ ഫാക്ടറി ആയിരിക്കും. കിറ്റ്‌കോയാണ് ഇതിനാവശ്യമായ ഡിപിആറും മാസ്റ്റർ പ്ലാനും തയാറാക്കുന്നത്. സംസ്ഥാന സർക്കാരിന്റെ ബജറ്റ് വിഹിതം ഉപയോഗിച്ചാണ് ഈ പദ്ധതി നടപ്പാക്കുക. വനിതാസംരംഭകർക്ക് താങ്ങാവുന്ന നിരക്കിൽ റെഡി ടു ഒക്കുപൈ സ്‌പേസ് ഈ പദ്ധതിയിലൂടെ ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.