എബോള : എമിറേറ്റ്‌സ് ഗിനിയ സർവീസ് നിർത്തി

Posted on: August 3, 2014

Conakry-International-Airpo

എബോള വൈറസ് പടർന്നു പിടിക്കുന്ന പശ്ചിമാഫ്രിക്കൻ രാജ്യമായ ഗിനിയയിലേക്കുള്ള വിമാനസർവീസ് ഇന്നലെ മുതൽ എമിറേറ്റ്‌സ് അനിശ്ചിതകാലത്തേക്ക് നിർത്തിവച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ കണക്കിലെടുത്താണ് ഈ നടപടിയെന്ന് എമിറേറ്റ്‌സ് വക്താവ് ദുബായിൽ അറിയിച്ചു. എന്നാൽ സെനഗലിലേക്കുള്ള സർവീസ് തുടരും.

അയാട്ടയുടെ നിർദേശപ്രകാരം പ്രധാന വിമാനത്താവളങ്ങളിൽ പശ്ചിമാഫ്രിക്കയിൽ നിന്നു മടങ്ങുന്ന യാത്രക്കാരെ ഹെൽത്ത് സ്‌ക്രീനിംഗിനു വിധേയമാക്കി തുടങ്ങിയിട്ടുണ്ട്. നൈജീരിയൻ വിമാനക്കമ്പനിയായ അരിക് എയർ ലൈബീരിയ, സിയെറ ലിയോൺ ഫ്‌ളൈറ്റുകൾ താത്കാലികമായി നിർത്തിവച്ചു. എബോള രോഗം ബാധിച്ച് ഗിനിയ, ലൈബീരിയ, സിയെറ ലിയോൺ എന്നിവിടങ്ങളിലായി ആയിരത്തോളം പേർ മരണമടഞ്ഞിരുന്നു.