കെഎസ്‌ഐഡിസി വീ സമ്മിറ്റ് 19 ന് കൊച്ചിയിൽ

Posted on: November 16, 2015

KSIDC-We-Can-Pressmeet-Nov-

കൊച്ചി : കെഎസ്‌ഐഡിസി വീ മിഷന്റെ ഭാഗമായി 19 ന് വിമൻ എന്റർപ്രണർ സമ്മിറ്റ് 2015 സംഘടിപ്പിക്കുമെന്ന് കെഎസ്‌ഐഡിസി എംഡി ഡോ. എം. ബീന അറിയിച്ചു. കൊച്ചിയിലെ ബോൾഗാട്ടി ഇവന്റ് സെന്ററിൽ സംഘടിപ്പിക്കുന്ന സമ്മിറ്റ് രാവിലെ 9.30 ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉ്ദ്ഘാടനം ചെയ്യും. വ്യവസായ-ഐടി വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി അധ്യക്ഷതവഹിക്കും.

ക്ഷണിക്കപ്പെട്ട ആയിരത്തിലേറെ വനിതാ സംരംഭകർ ഏകദിന ഉച്ചകോടിയിൽ പങ്കെടുക്കും. വ്യവസായമേഖലയിലെ വമ്പൻമാരും ഇ-കൊമേഴ്‌സ് വിദഗ്ധരുമായി വനിതാ സംരംഭകർക്ക് ചർച്ചകൾ നടത്താനുള്ള അവസരമുണ്ടായിരിക്കും. വിവിധ ഏജൻസികളുടെ ഉത്പന്നങ്ങളും സേവനങ്ങളും ഉച്ചകോടിയിൽ പ്രദർശിപ്പിക്കും.

മുൻ കേന്ദ്രമന്ത്രി മാർഗരറ്റ് ആൽവ ചടങ്ങിൽ വിശിഷ്ടാതിഥിയായിരിക്കും. ചീഫ് സെക്രട്ടറി ജിജി തോംസൺ, വ്യവസായ-ഐടി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പി.എച്ച്. കുര്യൻ, പ്രഫ. കെ.വി. തോമസ് എംപി, എസ്. ശർമ്മ എംഎൽഎ, ഹൈബി ഈഡൻ എംഎൽഎ, യുഎൻ വിമൻ ഇന്ത്യ ഡെപ്യൂട്ടി റെപ്രസെന്റേറ്റീവ് പാട്രീഷ്യ ബറാണ്ടൻ, കേന്ദ്ര ഉരുക്ക് മന്ത്രാലയം സെക്രട്ടറി അരുണ സുന്ദരരാജൻ, ഫെഡറൽ ബാങ്ക് സിഒഒ ശാലിനി വാര്യർ, വാൾമാർട്ട് ഇന്ത്യ വൈസ് പ്രസിഡന്റ് രജനീഷ് കുമാർ, കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക് ടർ കെ.ബി. വത്സലകുമാരി എന്നിവർ പ്രസംഗിക്കും.

കെഎസ്‌ഐഡിസി എക്‌സിക്യൂട്ടീവ് ഡയറക്ടർ ബി. ജ്യോതികുമാർ, എജിഎം സെബാസ്റ്റിയൻ തോമസ് തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.