മഹീന്ദ്ര റേവ കാഷ്മീർ – കന്യാകുമാരി ഗുഡ്‌നെസ് ഡ്രൈവ് തുടങ്ങി

Posted on: November 16, 2015

Mahindra-Reva-Goodness-Driv

ശ്രീനഗർ : മഹീന്ദ്ര ഗ്രൂപ്പിന്റെ ഭാഗമായ മഹീന്ദ്ര റേവ ഇലക്ട്രിക് വെഹിക്കിൾസിന്റെ കാഷ്മീർ – കന്യാകുമാരി ഗുഡ്‌നെസ് ഡ്രൈവ് തുടങ്ങി. മലിനീകരണ മുക്ത ഇലക്ട്രിക് വാഹനങ്ങളാണ് ഒരു മാസം നീളുന്ന യാത്രയിൽ ഉപയോഗിക്കുന്നത്. മഹീന്ദ്ര റേവ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അരവിന്ദ് മാത്യു ഫഌഗ് ഓഫ് ചെയ്തു. ശ്രീലങ്കൻ മുൻ ക്രിക്കറ്റർ അരവിന്ദ് ഡിസിൽവയും പങ്കെടുത്തു.

52 പ്രധാനസ്ഥലങ്ങളും 5,000 കിലോമീറ്ററും പിന്നിട്ടാണ് ഗുഡ്‌നെസ് ഡ്രൈവ് കന്യാകുമാരിയിൽ സമാപിക്കുന്നത്.പരിസ്ഥിതി സൗഹൃദവും ഇന്ധനക്ഷമവുമായ ഇലക്ട്രിക് കാർ പരിചയപ്പെടുത്തുകയാണ് ഗുഡ്‌നെസ് ഡ്രൈവ് ലക്ഷ്യമിടുന്നതെന്ന് അരവിന്ദ് മാത്യു പറഞ്ഞു.