വോക്‌സ്‌വാഗന്റെ വില്പനയിൽ 5 ശതമാനം ഇടിവ്

Posted on: November 15, 2015

Volkswagen-Cars-inSwitzerla

ഫ്രാങ്ക്ഫർട്ട് : ഒക്‌ടോബറിൽ വോക്‌സ്‌വാഗന്റെ ആഗോള വില്പനയിൽ 5 ശതമാനം ഇടിവ്. ഒക്‌ടോബറിൽ 4,90,000 യൂണിറ്റുകളാണ് വില്പന നടത്തിയത്. അമേരിക്കയിൽ വില്പന 6 ശതമാനം വർധിച്ച് 52,400 യൂണിറ്റുകളായി.

കാറുകളിലെ മലിനീകരണ തോത് കുറച്ചുകാട്ടാൻ സോഫ്റ്റ്‌വേറിൽ കൃത്രിമം കാട്ടിയത് അമേരിക്കയിൽ കണ്ടെത്തിയതോടെയാണ് കമ്പനി ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളി നേരിടാൻ തുടങ്ങിയത്. യൂറോപ്പിൽ 1 ശതമാനം വില്പന ഇടിഞ്ഞപ്പോൾ ബ്രസീലിലും റഷ്യയിലും കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്.