സർക്കാരുമായി സഹകരിക്കുമെന്ന് ഫോക്‌സ്‌വാഗൺ

Posted on: November 6, 2015

Volkswagen-India-Pune-Plant

കൊച്ചി : ഫോക്‌സ്‌വാഗൺ ഇന്ത്യയുടെ ഡീസൽ മോഡലുകളിൽ നിന്ന് പുറത്തു വിടുന്ന ഘടകങ്ങളുടെ യഥാർഥ അളവ് ലബോറട്ടറികൾ പറഞ്ഞതിനേക്കാൾ കൂടുതലാണെന്ന് ചൂണ്ടിക്കാട്ടി ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യയിൽ നിന്ന് നോട്ടീസ് ലഭിച്ചിട്ടുണ്ടെന്ന് ഫോക്‌സ്‌വാഗൺ ഗ്രൂപ്പ് അറിയിച്ചു.

ഇതു സംബന്ധിച്ച് കേന്ദ്ര ഘന വ്യവസായ മന്ത്രാലയത്തിലേയും ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷനിലേയും ഉദ്യോഗസ്ഥരെ സന്ദർശിച്ച് ഫോക്‌സ്‌വാഗൺ പ്രതിനിധികൾ സന്ദർശിച്ച് ചർച്ച നടത്തുകയുണ്ടായി. വിശദീകരണമാവശ്യപ്പെട്ടുകൊണ്ടുള്ള നേട്ടീസിന് നവംബർ 30 നകം കമ്പനി മറുപടി നൽകും. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരുമായി സഹകരിക്കുമെന്നും കമ്പനി വ്യക്തമാക്കി.