വോഡഫോൺ ഇന്ത്യയിൽ 13,000 കോടിയുടെ നിക്ഷേപം നടത്തുന്നു

Posted on: November 13, 2015

Vodafone-Store-Big

ന്യൂഡൽഹി : വോഡഫോൺ ഇന്ത്യയിൽ 13,000 കോടി രൂപയുടെ നിക്ഷേപം നടത്താൻ ഒരുങ്ങുന്നു. നെറ്റ് വർക്ക് കവറേജ് വർധിപ്പിക്കാൻ 8,000 കോടിയും പൂനെയിലും അഹമ്മദാബാദിലും ടെക്‌നോളജി സെന്ററുകൾ സ്ഥാപിക്കാൻ 3,000 കോടിയും ഹൈടെക് ടയർ-4 ഡാറ്റാ സെന്റർ സ്ഥാപിക്കാൻ 1,000 കോടി രൂപയും മുതൽമുടക്കും. ഇന്ത്യൻ ടെലികോം മേഖലയിലെ ഏറ്റവും ആധുനികമായ ഡാറ്റാ സെന്ററായിരിക്കുമിത്.

പേമെന്റ് ബാങ്കായ വോഡഫോൺ എം പെസ ലിമിറ്റഡിന്റെ വികസനത്തിന് 1,000 കോടി രൂപ നിക്ഷേപിക്കും. 2007 ൽ ഇന്ത്യയിൽ പ്രവർത്തനമാരംഭിച്ച വോഡഫോൺ ഇതേവരെ 1.11 ലക്ഷം കോടി രൂപ മുതൽമുടക്കിയിട്ടുണ്ട്.