ലുലു ഷോപ്പിംഗ് ഫെസ്റ്റിവൽ: എർട്ടിഗ കാർ സ്മിത ടിജു നേടി

Posted on: August 2, 2014

 

Lulu-august-02-2014--luckyd

ഇടപ്പള്ളി ലുലു മാളിൽ 25 ദിവസം ദീർഘിച്ച ഷോപ്പിംഗ് ഫെസ്റ്റിവലിലെ മെഗാ ബമ്പർ സമ്മാനമായ മാരുതി എർട്ടിഗ കാർ കൊച്ചി സ്വദേശിനി സ്മിത ടിജുവിനും ബമ്പർ സമ്മാനമായ ബജാജ് പൾസർ ബൈക്ക് എറണാകുളം സ്വദേശിയായ ലോറി ഡ്രൈവർ ബി. സൂരജിനും ലഭിച്ചു.

ലുലു മാളിൽ നടന്ന ചടങ്ങിൽ ലുലു ഗ്രൂപ്പ് എക്‌സിക്യുട്ടീവ് ഡയറക്ടർ എം.എ. അഷറഫ് അലി വിജയികളെ തെരഞ്ഞെടുത്തു. 40 ഭാഗ്യശാലികൾ ജോസ്‌കോ ജ്വല്ലേഴ്‌സ് നൽകുന്ന ഒരു ഗ്രാം സ്വർണനാണയത്തിന് അർഹരായി; 25 പേർ സീക്കോ പ്രീമിയം വാച്ചുകളും നേടി. ഓഗസ്റ്റ് 15-ന്  നടക്കുന്ന ചടങ്ങിൽ വിജയികൾക്കു സമ്മാനങ്ങൾ വിതരണം ചെയ്യും.

മാരുതി സുസുക്കി കേരള റീജണൽ മാനേജർ അങ്കുർ ശർമ, ബജാജ് ഓട്ടോ റീജണൽ ബിസിനസ് ഹെഡ് സദാനന്ദ് സ്വാമി, സ്വിസ് ടൈം ഹൗസ് റീട്ടെയിൽ ഡയറക്ടർ പി.എസ്. ഹാഫിസ്, ജോസ്‌കോ ജ്വല്ലേഴ്‌സ് ചീഫ് മാർക്കറ്റിംഗ് ഓഫീസർ പ്രദീപ് ഉണ്ണി, ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടർ എം.എ. നിഷാദ്, ലുലു സെലിബ്രേറ്റ് ഡയറക്ടർ അമീൻ സെയ്ത്, ലുലു മാൾ ബിസിനസ് ഹെഡ് ഷിബു ഫിലിപ്‌സ്, ലുലു ഹൈപ്പർ മാർക്കറ്റ് ജനറൽ മാനേജർ സുധീഷ് നായർ, ലുലു ഗ്രൂപ്പ് ഇന്ത്യ മീഡിയ കോ-ഓർഡിനേറ്റർ എൻ.ബി. സ്വരാജ്, ലുലു മാൾ അസിസ്റ്റന്റ് മനേജർ കെ.കെ. ഷെരീഫ് എന്നിവർ പ്രസംഗിച്ചു.