ടെന്നീസ് മാരത്തൺ 13 ന് ആരംഭിക്കും

Posted on: November 11, 2015

Dubai-24hour-Tennis-Maratho

ദുബായ് : ദുബായിൽ സംഘടിപ്പിക്കുന്ന 24 മണിക്കൂർ ടെന്നീസ് മാരത്തണിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. ഗ്രാൻഡ് ഹയാത്ത് ഹോട്ടലിലെ ടെന്നീസ് കോർട്ടുകളിൽ 13, 14 തീയതികളിലാണ് മത്സരം. 13 ാം തീയതി യുഎഇ സമയം ഉച്ചയ്ക്ക് ഒരു മണിക്ക് മാരത്തൺ ആരംഭിക്കും. 2013 ലെ വിംബിൾടൺ ചാമ്പ്യൻ മാരിയൺ ബർട്ടോളി പങ്കെടുക്കുന്ന ഗാല ഡിന്നറിനൊപ്പമാണ് ഓപ്പണിംഗ് സെറിമണി.

ഷെരീഫ് ഇന്റർനാഷണൽ സ്‌പോർട്‌സ് മാനേജ്‌മെന്റും വെരസിറ്റി വേൾഡുമാണ് മാരത്തണിന്റെ സംഘാടകർ. ദുബായ് സ്‌പോർട്‌സ് കൗൺസിലും മരത്തണിനെ പിന്തുണയ്ക്കുന്നുണ്ട്. ആറ് ടീമുകളിലായി 76 ടെന്നീസ് താരങ്ങൾ മാരത്തണിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ.