വിർടുസ പോളാരിസിൽ ഓഹരിപങ്കാളിത്തം നേടി

Posted on: November 6, 2015

Virtusa-Big

മുംബൈ : നാസ്ഡാക്കിൽ ലിസ്റ്റ് ചെയ്ത ഐടി കമ്പനിയായ വിർടുസ ചെന്നൈ ആസ്ഥാനമായുള്ള പോളാരിസ് കൺസൾട്ടിംഗ് ആൻഡ് സർവീസസിൽ നിർണായ ഓഹരിപങ്കാളിത്തം നേടി. 270 മില്യൺ ഡോളർ (1,755 കോടി രൂപ) ആണ് ഇതിനായി മുടക്കിയത്. വിർടുസ കൺസ്യൂമർ ആൻഡ് റീട്ടെയ്ൽ ബാങ്കിംഗിലും പോളാരിസ് കോർപറേറ്റ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് ബാങ്കിംഗിലും മികവു പുലർത്തുന്ന ഐടി കമ്പനികളാണ്.

ഏറ്റെടുക്കൽ നടപ്പുധനകാര്യവർഷം നാലാം ക്വാർട്ടറിൽ പൂർത്തിയാകും. അരുൺ ജയിൻ 1993 ൽ സ്ഥാപിച്ച പോളാരിസിന് 12 ഡെവലപ്‌മെന്റ് സെന്ററുകളിലായി 7,650 ഓളം ജീവനക്കാരുണ്ട്.