രാകേഷ് ജുൻജുൻവാല ജെറ്റ് എയർവേസിന്റെ 1.05 % ഓഹരികൾ വാങ്ങി

Posted on: October 31, 2015

Rakesh-Jhunjhunwala-big

മുംബൈ : പ്രമുഖ ഓഹരി നിക്ഷേപകൻ രാകേഷ് ജുൻജുൻവാല ജെറ്റ് എയർവേസിന്റെ 1.05 ശതമാനം ഓഹരികൾ (11,95,000 ഓഹരികൾ) വാങ്ങി. ജുൻജുൻ വാലയുടെ നിക്ഷേപ സ്ഥാപനമായ റെയർ എന്റർപ്രൈസസ് 50.52 കോടി രൂപയാണ് ഇതിനായി മുതൽ മുടക്കിയത്. ഒരു ഓഹരിയുടെ ശരാശരി വില 422.76 രൂപ.

നേരത്തെ ഇൻഡിഗോ ഐപിഒയിലും രാകേഷ് ജുൻജുൻവാല നിക്ഷേപം നടത്തിയിരുന്നു.