ക്രാഫ്റ്റ്ഡ് ഇൻ ഇന്ത്യ സ്റ്റോറുമായി ആമസോൺ ഇന്ത്യ

Posted on: October 28, 2015

Amazon-big

കൊച്ചി : ആമസോൺ ഇന്ത്യ ഫാഷൻ വീക്കിന്റെ ഭാഗമായി ക്രാഫറ്റഡ് ഇൻ ഇന്ത്യ സ്റ്റോറുമായി ആമസോൺ ഇന്ത്യ. പതിനൊന്ന് വ്യത്യസ്ത ദേശങ്ങളിൽ നിന്ന് 35,000 ത്തിൽ പരം ഉത്പന്നങ്ങളാണ് ആമസോൺ ഇന്ത്യ, ഫാഷൻ വീക്ക് പേജിലൂടെ സ്റ്റോറിൽ ലഭ്യമാക്കുന്നത്. ഇന്ത്യ ഒട്ടാകെയുള്ള നെയ്ത്തുകാരുടെയും, കരകൗശല വിദഗ്ദ്ധരുടെയും തനതായ ഉത്പന്നങ്ങൾ ഉപയോക്താക്കൾക്ക് ന്യായമായ വിലയിൽ ക്രാഫ്റ്റ്ഡ് ഇൻ ഇന്ത്യ സ്റ്റോറിൽ നിന്ന് ലഭിക്കും.

സാരികൾ, ഷൂസുകൾ, ഹാൻഡ്ബാഗുകൾ, ആഭരണങ്ങൾ തുടങ്ങി നിരവധി ഉത്പന്നങ്ങളാണ് ക്രാഫ്റ്റ്ഡ് ഇൻ ഇന്ത്യ സ്റ്റോറിലൂടെ ആമസോൺ ഒരുക്കുന്നത്. ബനാറസി സാരികൾ, ലക്ക്‌നൗവിൽ നിന്നുള്ള ചിക്കൻകാരി എംബ്രോയ്ഡറി, രാജസ്ഥാനി ദുപ്പട്ടകൾ, കാഞ്ചീപുരം പട്ട്, കോലാപൂരി ചെരുപ്പുകൾ, ടെംപിൾ ജ്വല്ലറി, ഹൈദരബാദി പേളുകൾ, മീനാകാരി, കുന്ദൻ ഉത്പന്നങ്ങൾ തുടങ്ങി ഇന്ത്യയുടെ പാരമ്പര്യം എടുത്തു കാട്ടുന്ന വിവിധങ്ങളായ ഉത്പന്നങ്ങൾ ഉപയോക്താക്കൾക്ക് ഓൺലൈനായി ഇഷ്ടാനുസരണം തെരഞ്ഞെടുക്കാവുന്നതാണ്.