ഗ്രേറ്റ് ഇന്ത്യൻ ദിവാളി സെയിലുമായി ആമസോൺ

Posted on: October 25, 2015

Amazon-India-Diwali-offer-2

കൊച്ചി : ആമസോൺ ഇന്ത്യ 72 മണിക്കൂർ നീണ്ടുനിൽക്കുന്ന മാരത്തോൺ ഡീലുകളുമായി ഗ്രേറ്റ് ഇന്ത്യൻ ദീപാവലി സെയിലിന് ഒരുങ്ങുന്നു. ഒക്ടോബർ 26 ന് രാത്രി 12 ന് ആരംഭിക്കുന്ന ഗ്രേറ്റ് ഇന്ത്യൻ ദീപാവലി സെയിൽ, 28-ന് രാത്രി 11.59 ന് സമാപിക്കും. ഓരോ അര മണിക്കൂറിലും ഉപയോക്താക്കൾക്കായി ആമസോൺ ഡോട്ട് ഇൻ വിവിധ വിഭാഗങ്ങളിൽ പുതിയ ഡീലുകൾ അവതരിപ്പിക്കും.

ഗ്രേറ്റ് ഇന്ത്യൻ ദീപാവലി സെയിലിനു മുന്നോടിയായി ആപ്പ് ട്രഷർ ഹണ്ടും ആമസോൺ ഡോട്ട് ഇൻ ഉപയോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്. ലഭ്യമാകുന്ന സൂചനകൾ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് ഡിഎസ്എൽആർ, മൊബൈൽ ഫോണുകൾ തുടങ്ങി നിരവധി ഉത്പന്നങ്ങൾ ആമസോൺ ആപ്പിലൂടെ സമ്മാനമായി നേടാൻ സാധിക്കും.

ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ഓൺലൈൻ ഗിഫ്റ്റ് സ്റ്റോറും തുറന്നിട്ടുണ്ട്. എതു പ്രായക്കാർക്കും നൽകാവുന്ന സമ്മാനങ്ങളുടെ വൻ ശേഖരം തന്നെയാണ് ആമസോൺ ഇന്ത്യ ഗിഫ്റ്റ് സ്റ്റോറിൽ ഒരുക്കിയിട്ടുള്ളത്.

TAGS: Amazon India |