ദുബായിൽ മൂന്ന് ദിവസത്തെ ദു:ഖാചരണം

Posted on: September 19, 2015

Shaikh-Rashid-Condolence-Bi

ദുബായ് : ദുബായ് ഭരണാധികാരിയും യുഎഇ വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക് തൂമിന്റെ മൂത്ത പുത്രൻ ഷെയ്ഖ് റാഷിദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽമക് തൂമിന്റെ അകാലവേർപാടിൽ അനുശോചിച്ച് ദുബായ് റൂളർ കോർട്ട് ദുബായിൽ മൂന്ന് ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു.

ഇക്കാലയളവിൽ ദുബായ് ദേശീയപതാക പകുതി താഴ്ത്തിക്കെട്ടും. അതേസമയം ദുബായ് ഗവൺമെന്റ് ഡിപ്പാർട്ട്‌മെന്റുകൾ പതിവുപോലെ പ്രവർത്തിക്കും.