ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന് തുടക്കമായി

Posted on: January 1, 2015

Dubai-Shopping-Festival-Big

ഇരുപതാമത് ദുബായ് ഷോപ്പിംഗ് ഫെസ്റ്റിഫലിന് തുടക്കും കുറിച്ചു. ഫെസ്റ്റിവലിൽ പങ്കെടുക്കുന്നവർക്കായി ഓരോ ദിവസവും അഞ്ച് ലക്ഷം ദിർഹംസിന്റെ സമ്മാനങ്ങളാണ് പ്രഖ്യാപിക്കുന്നത്. 150 ലേറെ ഇവന്റുകളാണ് ഈ വർഷത്തെ മേളയുടെ പ്രത്യേകത.

യുഎഇ ടൂറിസം ആൻഡ് കൊമേഴ്‌സ് മാർക്കറ്റിംഗ് വകുപ്പിന്റെ കീഴിലുള്ള ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയ്ൽ എസ്റ്റാബ്ലീഷ്‌മെന്റ് (ഡിഎഫ്ആർഇ) ആണ് മേളയുടെ സംഘാടകർ. 45 ലക്ഷം പേരാണ് മേള സന്ദർശിക്കുന്നത്. 15 ബില്യൺ ദിർഹംസിന്റെ ഇടപാടുകളാണ് ഡിഎസ്എഫിൽ നടക്കുന്നത്. 32 ദിവസം തുടരുന്ന മേള ഫെബ്രുവരി ഒന്നിന് സമാപിക്കും.