പരിഷ്‌കാരങ്ങൾ കൂടുതൽ നിക്ഷേപത്തിന് വഴിയൊരുക്കുമെന്ന് ഡോ. സീതാരാമൻ

Posted on: October 24, 2015

Doha-Bank-WFE-General-Assem

ദോഹ : ജിസിസി രാജ്യങ്ങളിലെ സാമ്പത്തിക പരിഷ്‌കാരങ്ങൾ കൂടുതൽ നിക്ഷേപത്തിന് വഴിതെളിക്കുമെന്ന് ദോഹ ബാങ്ക് സിഇഒ ഡോ. ആർ. സീതാരാമൻ. ഖത്തറിൽ സംഘടിപ്പിച്ച വേൾഡ് ഫെഡറേഷൻ ഓഫ് എക്‌സ്‌ചേഞ്ചസിന്റെ 55 ാമത് ജനറൽ അസംബ്ലിയിലെ പാനൽ ഡിസ്‌കഷനിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആഗോള സമ്പദ് വ്യവസ്ഥ 2015 3.1 ഉം 2016 ൽ 3.6 ഉം ശതമാനം വളർച്ച നേടുമെന്നാണ് ഐഎംഎഫിന്റെ വിലയിരുത്തൽ. വികസിത രാജ്യങ്ങളിലെ സമ്പദ് വ്യവസ്ഥ ഈ വർഷം 2 ഉം അടുത്തവർഷം 2.2 ശതമാനം വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ജിസിസി പോലുള്ള വളർച്ചസാധ്യതയുള്ള സമ്പദ് വ്യവസ്ഥകൾ 2015 ൽ 4 ഉം 2016 ൽ 4.5 ഉം ശതമാനം വളർച്ച നേടും. ജിസിസി രാജ്യങ്ങളിലെ പരിഷ്‌കാരങ്ങൾ കൂടുതൽ നിക്ഷേപവും ലിക്വിഡിറ്റിയും കൊണ്ടുവരുമെന്ന് ഡോ. സീതാരാമൻ ചൂണ്ടിക്കാട്ടി.