ഓൺലൈൻ ഫർണിച്ചർ സ്‌റ്റോറുമായി ആമസോൺ ഇന്ത്യ

Posted on: October 19, 2015

Amazon-big

കൊച്ചി : ഇന്ത്യയിലെ ഏറ്റവും വലിയ ഓൺലൈൻ ഫർണിച്ചർ സ്‌റ്റോറുമായി ആമസോൺ ഡോട്ട് ഇൻ. ബെഡ്ഡുകൾ, കോഫി ടേബിളുകൾ, കസേരകൾ, സൈഡ് ടേബിളുകൾ, സോഫകൾ, ബീൻ ബാഗുകൾ തുടങ്ങി വിപുലമായ ഫർണിച്ചർ ശേഖരമാണ് ആമസോൺ ഇന്ത്യ ഫർണിച്ചർ സ്‌റ്റോറിൽ ഒരുക്കിയിരിക്കുന്നത്. ഡൂറിയൻ, ഇവോക്ക്, റോയൽ ഓക്, @ഹോം, ഹോം ടൗൺ തുടങ്ങി പ്രമുഖ ബ്രാൻഡുകളുടേതുൾപ്പെടെ 25,000 ത്തോളം ഫർണിച്ചർ ഉത്പന്നങ്ങൾ ആമസോൺ ഓൺലൈൻ സ്‌റ്റോറിൽ ലഭ്യമാക്കിയിട്ടുണ്ട്.

നീളം, വീതി, ഉയരം തുടങ്ങി ഉത്പന്നത്തിന്റെ വിവരങ്ങൾ ചിത്രങ്ങളുടെ സഹായത്തോടെ വിശദമാക്കുന്ന ഫർണിച്ചർ സ്‌റ്റോറിൽ അവ പരിപാലിക്കേണ്ട രീതികളെ പറ്റിയും പറയുന്നുണ്ട്. ഇൻസ്റ്റാൾ ചെയ്യുന്നതിനുള്ള നിർദ്ദേശങ്ങൾ അടങ്ങിയ പേജും വീഡിയോ ഗൈഡുകളും ആമസോൺ ഇന്ത്യ ഫർണിച്ചർ സ്‌റ്റോറിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഇത്തരം സൗകര്യങ്ങൾ ഉപയോക്താക്കളെ തങ്ങൾക്ക് ആവശ്യമായ ഫർണിച്ചറുകൾ എളുപ്പത്തിൽ തെരഞ്ഞെടുക്കാൻ സഹായിക്കുമെന്ന് ആമസോൺ ഇന്ത്യയുടെ കാറ്റഗറി മാനേജ്‌മെന്റ് ഡയറക്ടർ സുമിത് സഹായി പറഞ്ഞു.