ഫുജൈറയിൽ ലുലുഗ്രൂപ്പിന്റെ പുതിയ മാൾ

Posted on: July 29, 2014

Lulu-fujairah-inaug-B

ലുലു ഗ്രൂപ്പിന്റെ പുതിയ ഷോപ്പിംഗ് സെന്റർ ലുലു മാൾ യുഎഇയിലെ ഫുജൈറയിൽ പ്രവർത്തനമാരംഭിച്ചു. ഫുജൈറ കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് അൽ ശർഖി മാൾ ഉദ്ഘാടനം ചെയ്തു. രാജകുടുംബാംഗങ്ങളും ഉന്നത സർക്കാർ ഉദ്യോഗസ്ഥരും വ്യവസായ പ്രമുഖരുമടക്കമുള്ളവർ ഉദ്ഘാടനത്തിൽ പങ്കെടുത്തു.

ലുലു മാനേജിംഗ് ഡയറക്ടർ എം.എ. യൂസഫലി, സിഇഒ സൈഫി രൂപാവാല, എക്‌സിക്യൂട്ടീവ് ഡയറക്ടർ അഷറഫ് അലി, ലുലു ഗ്രൂപ്പ് ഡയറക്ടർ എം.എ. സലിം എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. രണ്ടു നിലകളിലായി 5.50 ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള ഷോപ്പിംഗ് സമുച്ചയത്തിൽ നൂറിലധികം അന്താരാഷ്ട്ര ബ്രാൻഡുകളാണ് പ്രവർത്തനമാരംഭിച്ചിട്ടുള്ളത്. യുഎഇയുടെ എല്ലാ ഭാഗത്തും തങ്ങളുടെ സാന്നിധ്യം ഉറപ്പുവരുത്താനുള്ള പദ്ധതിയുടെ ഭാഗമായാണ് ലുലു മാൾ ഫുജൈറയിലും ആരംഭിച്ചതെന്ന് എം.എ. യൂസഫലി പറഞ്ഞു. ലുലു ഗ്രൂപ്പിന്റെ പുതിയ ഹൈപ്പർ മാർക്കറ്റുകൾ മലേഷ്യയിലും ഇന്തൊനേഷ്യയിലും അടുത്ത വർഷാവസാനം ആംരഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.