21
Tuesday
May 2024
May 2024
വി. ബാലകൃഷ്ണൻ കാർ ടെക്നോളജീസ് ഡയറക്ടർ
Posted on: October 16, 2015
ബംഗലുരു : ഇൻഫോസിസ് മുൻ സിഎഫ്ഒ വി. ബാലകൃഷ്ണൻ ചെന്നൈയിലെ കാർ ടെക്നോളജീസ് ഡയറക്ടർ ബോർഡ് അംഗമായി ചേർന്നു. സ്വതന്ത്ര ഡയറക്ടറായ ബാലകൃഷ്ണൻ കമ്പനിയുടെ ഓഡിറ്റ് കമ്മിറ്റിക്ക് നേതൃത്വം നൽകും. ഡിജിറ്റൽ കൺസൾട്ടൻസി സ്ഥാപനമാണ് കാർ ടെക്നോളജീസ്.
2013 ലാണ് വി. ബാലകൃഷ്ണൻ ഇൻഫോസിസ് വിട്ടത്. ഒരു വേള ബാലകൃഷ്ണൻ ഇൻഫോസിസ് സിഇഒ ആകുമെന്നു വിലയിരുത്തപ്പെട്ടിരുന്നു.
ഈ വർഷം 175 കോടി രൂപ വിറ്റുവരവ് പ്രതീക്ഷിക്കുന്നതായി കാർ ടെക്നോളജീസ് ചെയർമാനും സിഇഒയുമായ മാരൻ നാഗരാജൻ പറഞ്ഞു. 2020 ൽ 1000 കോടി രൂപയാണ് ലക്ഷ്യം. അതിന് മുമ്പ് ഓഹരിവിപണിയിൽ ലിസ്റ്റ് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
TAGS: Infosys | Kaar Technologies | V Balakrishnan |
News in this Section