ആസ്റ്റർ മെഡ്‌സിറ്റി കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹെൽത്ത് ആൻഡ് വെൽനെസ് പങ്കാളി

Posted on: October 6, 2015

Kerala-Blasters-Logo-Big

കൊച്ചി : ആസ്റ്റർ മെഡ്‌സിറ്റി കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഔദ്യോഗിക ഹെൽത്ത് ആൻഡ് വെൽനെസ് പങ്കാളിയാകാൻ കരാർ ഒപ്പിട്ടു. ആസ്റ്റർ മെഡ്‌സിറ്റിയും കേരള ഫുട്‌ബോൾ അസോസിയേഷനും സംയുക്തമായാണ് മത്സരങ്ങൾ നടക്കുന്ന ജവഹർലാൽ നെഹ്‌റു ഇന്റർനാഷണൽ സ്‌റ്റേഡിയത്തിലെ മെഡിക്കൽ ആവശ്യങ്ങൾ നിർവഹിക്കുക. കേരള ബ്ലാസ്റ്റേഴ്‌സിന്റെ മത്സരവേളകളിൽ ടീമംഗങ്ങളുടെയും മറ്റ് ജീവനക്കാരുടെയും കാണികളുടെയും അടിയന്തര മെഡിക്കൽ ആവശ്യങ്ങളുടെ ഉത്തരവാദിത്വവും ആസ്റ്റർ മെഡ്‌സിറ്റി നിർവഹിക്കും.

ആസ്റ്റർ മെഡ്‌സിറ്റിയിൽ മികച്ച ഓർത്തോ/സ്‌പോർട്‌സ് മെഡിസിൻ സൗകര്യങ്ങളുണ്ടെന്നും കേരള ബ്ലാസ്‌റ്റേഴ്‌സുമായി വീണ്ടും സഹകരിക്കുന്നതിൽ അഭിമാനമുണ്ടെന്നും ആസ്‌ററർ മെഡ്‌സിറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഡോ. ഹരീഷ് പിള്ള പറഞ്ഞു. എല്ലാ മത്സരദിവസങ്ങളിലും ഡോക്ടർമാരുടെയും പാരാമെഡിക്കൽ ജീവനക്കാരുടെയും സാന്നിദ്ധ്യം കളിസ്ഥലത്ത് ഉണ്ടാകും. കളിക്കാർക്കും സഹജീവനക്കാർക്കുമായി സ്റ്റേഡിയത്തിനുള്ളിൽതന്നെ മെഡിക്കൽ റൂ സജ്ജീകരിക്കുമെന്നും ഡോ. ഹരീഷ് പിള്ള പറഞ്ഞു.

ആസ്റ്റർ മെഡ്‌സിറ്റിയുമായുള്ള ബന്ധം തുടരുന്നതിൽ സന്തോഷമുണ്ടെന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ വീരേൻ ഡിസിൽവ പറഞ്ഞു.