ബാങ്കിംഗ് പരിഷ്‌കാരങ്ങൾ താഴെതട്ടിൽ പ്രതിഫലിക്കണം : മന്ത്രി കെ. ബാബു

Posted on: October 4, 2015

CSBOA-Meeting-Big

കൊച്ചി : ബാങ്കിംഗ് മേഖലയിലെ പരിഷ്‌കാരങ്ങൾ താഴെ തട്ടിൽ പ്രതിഫലിക്കണമെന്നും ബാങ്ക് ജീവനക്കാരോട് മാനേജ്‌മെന്റുകൾ മാനുഷിക പരിഗണന കാട്ടണമെന്നും മന്ത്രി കെ. ബാബു. കാത്തലിക് സിറിയൻ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷൻ 39 ാം ദേശീയ കൺവൻഷൻ കൊച്ചിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പണം ഉണ്ടെങ്കിലും പല ബാങ്കുകളും വായ്പ നൽകാൻ മടി കാണിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. കാലഘട്ടത്തിന്റെ ആവശ്യം അനുസരിച്ച് ബാങ്കിംഗ് മേഖല മത്സരാധിഷ്ടിതമാകണമെന്നും മന്ത്രി കെ. ബാബു ചൂണ്ടിക്കാട്ടി.

അസോസിയേഷൻ പ്രസിഡന്റ് മെയ്‌മോൾ മാത്യു അധ്യക്ഷത വഹിച്ചു. കാത്തലിക് സിറിയൻ ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ അനന്ദ് കൃഷ്ണമൂർത്തി മുഖ്യാതിഥിയായിരുന്നു. അസോസിയേഷൻ ജനറൽ സെക്രട്ടറി ഫ്രാൻസിസ് ജോസ് തോട്ടുങ്കൽ, എ ഐ ബി ഒ സി സംസ്ഥാന സെക്രട്ടറി അബ്രഹാം ഷാജി ജോൺ , പ്രസിഡന്റ് പി. വി. മോഹനൻ തുടങ്ങിയവർ പങ്കെടുത്തു. പ്രഥമ ജോർജ് ഡി. പല്ലൻ അവാർഡ് പി. വി. മോഹനന് മന്ത്രി കെ. ബാബു സമ്മാനിച്ചു.