വോക്‌സ് വാഗൻ ഡീസൽ കാറുകളുടെ വില്പന സ്വിറ്റ്‌സർലൻഡ് വിലക്കി

Posted on: September 26, 2015

Volkswagen-Cars-inSwitzerla

ജനീവ : മലിനീകരണ നിയന്ത്രണ നിയമങ്ങളുടെ ലംഘനത്തെ തുടർന്ന് വോക്‌സ് വാഗൻ ഡീസൽ കാറുകളുടെ വില്പനയ്ക്ക് സ്വിറ്റ്‌സർലൻഡ് താത്കാലികമായി വിലക്ക് ഏർപ്പെടുത്തി. മലിനീകരണതോത് കുറച്ചുകാട്ടാൻ കമ്പനി സോഫ്റ്റ് വേറിൽ കൃത്രിമം കാട്ടിയതായി യുഎസിൽ കണ്ടെത്തിയതിനു പിന്നാലെ സ്വിറ്റ്‌സർലൻഡിന്റെ നീക്കവും കമ്പനിക്ക് തിരിച്ചടിയായി.

വോക്‌സ് വാഗൻ 2009 -2014 മധ്യേ നിർമ്മിച്ച ഔഡി, സ്‌കോഡ, വോക്‌സ് വാഗൻ തുടങ്ങിയ 180,000 കാറുകൾ വിവാദത്തിൽ ഉൾപ്പെടുന്നതായി സ്വിസ് ഫെഡറൽ റോഡ്‌സ് ഓഫീസ് വെളിപ്പെടുത്തി. യൂറോ 5 നിലവാരത്തിലുള്ള കാറുകളിലാണ് കൃത്രിമം നടന്നത്. ലോകമെമ്പാടുമായി 11 ദശലക്ഷം കാറുകളിൽ കൃത്രിമം നടന്നിട്ടുണ്ടെന്ന് കമ്പനി സമ്മതിച്ചിരുന്നു.