വോക്‌സ് വാഗൻ കൃത്രിമം : ഇന്ത്യയും അന്വേഷണത്തിന്

Posted on: September 25, 2015

Volkswagen-showroom-big

ന്യൂഡൽഹി : വോക്‌സ് വാഗൻ കാറുകളിലെ മലിനീകരണതോത് കുറച്ചുകാട്ടാൻ കമ്പനി സോഫ്റ്റ്‌വേറിൽ കൃത്രിമം കാട്ടിയതായി യുഎസിലും യൂറോപ്പിലും കണ്ടെത്തിയതിനു പിന്നാലെ ഇതേക്കുറിച്ച് ഇന്ത്യയിലും അന്വേഷണം. ഓട്ടോമോട്ടീവ് റിസേർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യയോട് (എആർഎഐ) സംഭവത്തെക്കുറിച്ച് അന്വേഷണ നടത്താൻ കേന്ദ്ര ഖന വ്യവസായ മന്ത്രാലയമാണ് നിർദ്ദേശിച്ചിട്ടുള്ളത്.

സെപ്റ്റംബർ 30 ന് മുമ്പ് റിപ്പോർട്ട് നൽകാൻ എആർഎഐ യോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഹെവി ഇൻഡസ്ട്രീസ് മന്ത്രി അനന്ത് ഗീഥേ വ്യക്തമാക്കി. ഇന്ത്യയിലെ മലിനീകരണ നിയന്ത്രണ നിയമങ്ങൾ മറ്റ് രാജ്യങ്ങളിൽ നിന്നു വ്യത്യസ്തമാണെങ്കിലും ഇവിടെയും നിയമലംഘനം നടത്തിയിട്ടുണ്ടോയെന്ന് പരിശോധിച്ച് ഉചിതമായ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.

വോക്‌സ് വാഗൻ, ഔഡി, പോർഷെ, സ്‌കോഡ, ലംബോർഗിനി എന്നീ അഞ്ച് ബ്രാൻഡുകളിലാണ് വോക്‌സ് വാഗൻ ഗ്രൂപ്പ് ഇന്ത്യയിൽ കാർ വിൽക്കുന്നത്. വോക്‌സ് വാഗന്റെ പൂനെയിലെ പ്ലാന്റിന് പ്രതിവർഷം 130,000 കാറുകളാണ് വോക്‌സ് വാഗന്റെ പൂനെയിലെ പ്ലാന്റിന്റെ നിർമാണശേഷി.