ഇത്തവണ ഹജ്ജിന് എത്തിയത് 20 ലക്ഷം പേർ

Posted on: September 24, 2015

Jeddah-airport-arrival-Big

ജിദ്ദ : ഇത്തവണ ഹജ്ജ് കർമ്മം നിർവഹിക്കാൻ എത്തിയത് 20 ലക്ഷം പേർ. ഇവരിൽ 65,000 പേർ ഇന്ത്യക്കാരാണ്. തിങ്കളാഴ്ച മാത്രം ജിദ്ദയിലെ രണ്ടു വിമാനത്താവളങ്ങളിലും കൂടി നാലു ലക്ഷം തീർത്ഥാടകരാണ് എത്തിച്ചേർന്നത്. കിംഗ് അബ്ദുൾ അസീസ് ഇന്റർനാഷണൽ എയർപോർട്ടിൽ പ്രതിദിനം എത്തുന്നത് ശരാശരി 800 ഫ്‌ളൈറ്റുകൾ.

സെപ്റ്റംബർ 27 മുതൽ 30 വരെ തീയതികളിൽ സൗദി അറേബ്യൻ എയർലൈൻസ് ഓപറേറ്റ് ചെയ്യുന്നത് 2,145 ഫ്‌ളൈറ്റുകൾ. ഇവയിൽ 1,323 ഡൊമസ്റ്റിക് ഫ്‌ളൈറ്റുകൾ, 706 ഇന്റർനാഷണൽ ഫ്‌ളൈറ്റുകൾ, 116 പ്രത്യേക ഹജ്ജ് ഫ്‌ളൈറ്റുകൾ എന്നിവ ഉൾപ്പെടുന്നു.

കിംഗ് അബ്ദുൾ അസീസ് ഇന്റർനാഷണൽ എയർപോർട്ട്, പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൾ അസീസ് ഇന്റർനാഷണൽ എയർപോർട്ട് എന്നിവ 24 മണിക്കൂറും വിമാനങ്ങളുടെ ലാൻഡിംഗിനും ടേക്ക് ഓഫിനും സജ്ജമാണ്.