ഔഡി മൊബൈൽ ഷോറൂം അവതരിപ്പിച്ചു

Posted on: September 22, 2015

Audi-Mobile-Terminal-Big

മുംബൈ : ഉപഭോക്താക്കളെ തേടിവരുന്ന സഞ്ചരിക്കുന്ന കാർ ഷോറൂം ജർമ്മൻ ആഡംബരക്കാർ നിർമാതാക്കളായ ഔഡി ഇന്ത്യയിൽ അവതരിപ്പിച്ചു. ടയർ 2, ടയർ 3 നഗരങ്ങളെ ലക്ഷ്യമിട്ടാണ് ഔഡി മൊബൈൽ ടെർമിനൽ പുറത്തിറക്കിയിട്ടുള്ളത്.

കാർ ഡിസ്‌പ്ലേ, അക്‌സസറികളുടെ വില്പന, ടെസ്റ്റ് ഡ്രൈവ്, ഔഡി ലോഞ്ചിൽ കാറുകളുടെ ബുക്കിംഗ് എന്നീ സൗകര്യങ്ങളും മൊബൈൽ ടെർമിനലിൽ ഒരുക്കിയിട്ടുണ്ട്. ഒരു വർഷത്തിനുള്ളിൽ 30 ൽപ്പരം നഗരങ്ങളിൽ ഔഡി മൊബൈൽ ടെർമിനൽ എത്തും.