ഔഡി : വില്പ്പനയില്‍ 97 ശതമാനം വര്‍ദ്ധന

Posted on: July 4, 2023

കൊച്ചി : ഇന്ത്യയിലെ റീട്ടെയ്ല്‍ വില്പ്പനയില്‍ ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ ഔഡി
97 ശതമാനം വര്‍ധനയോടെ 2023ന്റെ ആദ്യ പകുതിയില്‍ 3,474 വാഹനങ്ങള്‍ വിറ്റഴിച്ചു. മുന്‍വര്‍ഷം
ഇതേ കാലയളവില്‍ ഇത് 1,765 വാഹനങ്ങളായിരുന്നുവെന്ന് കമ്പനി അറിയിച്ചു.

2023ന്റെ ആദ്യ ആറ് മാസങ്ങളില്‍ പ്രീ- ഓണ്‍ഡ് കാറുകളുടെ വില്പ്പനയില്‍ കമ്പനി 53 ശതമാനം വളര്‍ച്ച കൈവരിച്ചു. ഔഡി 3, ഔഡി 3 സ്‌പോര്‍ട്ട്ബാക്ക്, ഔഡി 5, ഔഡി എ 4, ഔഡി എം എന്നിവയ്ക്ക് ശക്തമായ ഡിമാന്‍ഡാണുള്ളത്. മറ്റ് മുന്‍നിര കാറുകളായ ഔഡി ക്യൂ7, ഔഡി ക്യു8, ഔഡി എ8 എല്‍, ഔഡി എസ് സ്‌പോര്‍ട്ട്ബാക്ക്, ഔഡി ആര്‍എസ് സ്‌പോര്‍ട്ട്ബാക്ക്, ഔഡി ആര്‍എസ് 8, ഔഡി ആര്‍എസ് ഇ-ട്രോണ്‍ ജിടി തുടങ്ങിയവയും മെച്ചപ്പെട്ട വില്പ്പന കാഴ്ചവച്ചു.

കമ്പനി ഉടന്‍ തന്നെ പുതിയ വൈദ്യുത മോഡലായ ഔഡി ക്യു8 ഇ-ട്രോണ്‍ പുറത്തിറക്കുമെന്ന് ഔഡി ഇന്ത്യ ഹെഡ് ബല്‍ബീര്‍ സിംഗ് ധില്ലണ്‍ പറഞ്ഞു. ഔഡി ഇ-ട്രോണ്‍ 50, ഇ-ട്രോണ്‍55, ഇ-ട്രോണ്‍ സ്‌പോര്‍ട്ട്ബാക്ക് 55, ഇ-ട്രോണ്‍ ജിടി, ആര്‍എസ് ഇ-ട്രോണ്‍ ജിടി എന്നിവയാണ് ഔഡി ഇന്ത്യയുടെ മറ്റ് ഇലക്ട്രിക് മോഡലുകള്‍.

TAGS: Audi |