ഹോണ്ട മോട്ടോർ ഒറ്റ ദിവസം 56,000 ഇരുചക്രവാഹനങ്ങൾ വിറ്റഴിച്ചു

Posted on: September 19, 2015

Honda-Motorcycles-&-Scooter

ന്യൂഡൽഹി : ഹോണ്ട മോട്ടോർസൈക്കിൾ & സ്‌കൂട്ടർ ഒറ്റ ദിവസം 56,000 ഇരുചക്രവാഹനങ്ങൾ വിറ്റഴിച്ച് ചരിത്രം സൃഷ്ടിച്ചു. മുൻവർഷത്തേക്കാൾ 40 ശതമാനം വളർച്ചയാണിത്. ഗണേശ ചതുർത്ഥിയും വിശ്വകർമ്മ ജയന്തിയും പ്രമാണിച്ച് കിഴക്കൻ മേഖലയിൽ 112 ശതമാനം വില്പന വളർച്ച നേടി. രാജ്യമെമ്പാടുമുള്ള ഹോണ്ടഡീലർ ഔട്ട്‌ലെറ്റുകൾ രാത്രിവൈകുവോളം പ്രവർത്തിച്ചു.

ഹോണ്ട ബ്രാൻഡിൽ ഉപഭോക്താക്കൾക്കുള്ള വിശ്വാസവും ആത്മധൈര്യവുമാണ് കമ്പനി നേടിയ വില്പനവളർച്ചയെന്ന് ഹോണ്ട മോട്ടോർസൈക്കിൾ സീനിയർ വൈസ്പ്രസിഡന്റ് വൈ. എസ്. ഗുലേറിയ പറഞ്ഞു. ഈ ഉത്സവകാലയളവിൽ ഉപഭോക്താക്കൾക്ക് 7,300 രൂപ അധിക നേട്ടം ലഭിക്കുന്ന ആകർഷകമായ വായ്പാപദ്ധതിയും ആവിഷ്‌കരിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.