ഹോണ്ട അന്താരാഷ്ട്ര വനിതാ ദിനം ആചരിച്ചു

Posted on: March 29, 2019

ന്യൂഡൽഹി : ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ റോഡ് സുരക്ഷാ പ്രചാരണമായ ഹെൽമറ്റ്ഓൺ ലൈഫ്ഓൺ എന്ന ആശയത്തിൽ അന്താരാഷ്ട്ര വനിതാ ദിനം ആചരിച്ചു.

ബാലൻസ് ഫോർ ബെറ്റർ എന്ന ഈ വർഷത്തെ ആഗോള അന്താരാഷ്ട്ര വനിത ദിനാചരണ ആശയത്തെ അടിസ്ഥാനമാക്കി ഇന്ത്യയിലെ 21 നഗരങ്ങളിൽ പ്രചാരണം നടത്തി. വനിത ടൂവീലർ റൈഡർമാർക്ക് കൂടുതൽ ആത്മവിശ്വാസം പകരുകയായിരുന്നു ലക്ഷ്യമെന്ന് ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ ബ്രാൻഡ് ആൻഡ് കമ്മ്യൂണിക്കേഷൻ വൈസ് പ്രസിഡന്റ് പ്രഭു നാഗരാജ് പറഞ്ഞു.