മഹീന്ദ്ര ഗ്രൂപ്പ് ഇ-കൊമേഴ്‌സ് രംഗത്തേക്ക്

Posted on: September 14, 2015

M2ALL-homepage--big

കൊച്ചി : മഹീന്ദ്ര ഗ്രൂപ്പ് എം2ഓൾ ഡോട്ട്‌കോമുമായി (www.m2all.com ) ഇന്ത്യൻ ഇ- കൊമേഴ്‌സ് വിപണിയിലേക്കു കടന്നു. മഹീന്ദ്രയുടെ ഉത്പന്നങ്ങളും സേവനങ്ങളും നല്കുന്ന ഇ-വിപണിയാണ് എം2 ഓൾ ഡോട്ട് കോം. മഹീന്ദ്രയുടെ ഏറ്റവും പുതിയ എസ്‌യുവി ടിയുവി 300 ബുക്കിംഗ് എം2 ഓൾ ഡോട്ട് കോംമിൽ സ്വീകരിച്ചു തുടങ്ങി.

വേഗം, സൗകര്യം, വിശ്വാസ്യത എന്നിവയെല്ലാം സംയോജിപ്പിച്ചുകൊണ്ടുളള പുതിയൊരു വാങ്ങൽ അനുഭവം ഈ ഡിജിറ്റൽ പ്ലാറ്റുഫോംവഴി ഉപയോക്താക്കൾക്ക് ലഭ്യമാക്കുകയാണെന്ന് ഗ്രൂപ്പ് സിഇഒയും സിഐഒയും ഗ്രൂപ്പ് ഫിനാൻസ് പ്രസിഡന്റുമായ വി. എസ്. പാർത്ഥസാരഥി പറഞ്ഞു. മഹീന്ദ്രയുടെ മാത്രമല്ല മറ്റു ഉത്പാദകരുടേയും വില്പനക്കാരുടേയും ഉത്പന്നങ്ങളും സേവനങ്ങളും വിപണനം ചെയ്യുന്നതിനുളള പ്ലാറ്റുഫോം കൂടിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉപയോക്താക്കൾക്ക് മഹീന്ദ്രയുടെ നാനൂറിലധികം ഉത്പന്നങ്ങളും സേവനങ്ങളും എം2 ഓളിൽ ബ്രൗസ് ചെയ്യാനും വാഹനം, റിയൽ എസ്റ്റേറ്റ്, ജനറേറ്റർ സെറ്റുകൾ, ടൂ വീലർ തുടങ്ങി നാല്പതിലധികം ഉത്പന്നങ്ങൾക്കും സേവനങ്ങൾക്കും ഓർഡർ നല്കാനും സാധിക്കും.

ക്ലിക് ആൻഡ് ബ്രിക്ക് മോഡലിലാണ് ഈ പോർട്ടലിന്റെ പ്രവർത്തനം. ഓൺലൈനിൽ ഓർഡർ നല്കിയാൽ മഹീന്ദ്രയുടെ പങ്കാളികളായ ഡീലർമാർ, വിതരണക്കാർ, ലോജിസ്റ്റിക് ടീം തുടങ്ങിയവർ ഉത്പന്നം ഉപയോക്താവിന്റെ വീട്ടുമുറ്റത്ത് എത്തിക്കുന്നതിൽ സഹായിക്കുന്നു. ഓൺലൈൻ കാറ്റലോഗ് മാനേജ്‌മെന്റ് സേവനം, മികച്ച പേമെന്റ് ഗേറ്റ്‌വേ, ബിസിനസ് ഇആർപി സംവിധാനം, ഡിജിറ്റൽ മാർക്കറ്റിംഗ് സപ്പോർട്ട് സർവീസസ്, ഡേറ്റ അനലിറ്റിക്‌സ്, ലോജിസ്റ്റിക്‌സ്, കോൾ സെന്റർ സർവീസസ് തുടങ്ങി ഏറ്റവും മികച്ച ഇ-കൊമേഴ്‌സ് ടെക്‌നോളജിയാണ് മഹീന്ദ്ര ഗ്രൂപ്പ് ലഭ്യമാക്കിയിട്ടുളളത്.