കൊഗ്‌നിസന്റ് തമിഴ്‌നാട്ടിൽ 1000 കോടി രൂപ മുതൽമുടക്കും

Posted on: September 11, 2015

Cognizant-Head-quarters-big

ചെന്നൈ : ഐടി കമ്പനിയായ കൊഗ്‌നിസന്റ് അഞ്ച് വർഷത്തിനുള്ളിൽ തമിഴ്‌നാട്ടിൽ 1000 കോടി രൂപ മുതൽമുടക്കും. ഇതു സംബന്ധിച്ച തമിഴ്‌നാട് സർക്കാരുമായി കമ്പനി ധാരണാപത്രം ഒപ്പുവച്ചു.

ചെന്നൈയിലും കോയമ്പത്തൂരും ലോകനിലവാരമുള്ള ഡെലിവറി സെന്ററുകളുടെ വികസനത്തിനായിരിക്കും നിക്ഷേപം. നിലവിൽ രണ്ട് യൂണിറ്റുകളിലുമായി 70,000 പേരാണ് ജോലി ചെയ്യുന്നത്. വികസനം പൂർത്തിയാകുമ്പോൾ 17,000 -20,000 പേർക്കു കൂടി ജോലി ലഭിക്കും. ഐടി ഇൻഫ്രസ്ട്രക്ചർ, റിയൽഎസ്റ്റേറ്റ് മേഖലകളിലായി കൊഗ്‌നിസന്റ് ഒരു ബില്യൺ ഡോളർ തമിഴ്‌നാട്ടിൽ മുതൽമുടക്കിയിട്ടുണ്ട്.