തമിഴ്‌നാട്ടിൽ വീണ്ടും കോവിഡ് 19 മരണം

Posted on: April 4, 2020

ചെന്നൈ : തമിഴ്‌നാട്ടിൽ കോവിഡ് 19 ബാധിച്ച് ഒരാൾ കൂടി മരണമടഞ്ഞു. ഇതോടെ സംസ്ഥാനത്തെ മരണസംഖ്യ മൂന്നായി. തേനി സ്വദേശിയായ 53 കാരിയാണ് മരിച്ചത്.

നിസാമുദ്ദീനിലെ തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്തു മടങ്ങിയ വില്ലുപുരം സ്വദേശിയായ 51 കാരൻ നേരത്തെ മരണമടഞ്ഞിരുന്നു. സമ്മേളനത്തിൽ പങ്കെടുത്ത  74 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ഇതോടെ തമിഴ്‌നാട്ടിൽ കോവിഡ് 19 ബാധിതരുടെ എണ്ണം 485 ആയി.