കരുണാനിധി ഗുരുതരാവസ്ഥയിൽ

Posted on: July 25, 2018

ചെന്നൈ : തമിഴ്‌നാട് മുൻ മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ കരുണാനിധി അതീവ ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്. കഴിഞ്ഞ ആഴ്ച 94 കാരനായ അദേഹത്തെ ട്രക്കിയോസ്‌റ്റെമി ട്യൂബ് നീക്കം ചെയ്യാൻ കാവേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

കരുണാനിധി ഇപ്പോൾ ഗോപാലപുരത്തെ സ്വന്തം വസതിയിലാണുള്ളത്. വിദഗ്ധ ഡോക്ടർമാരുടെ സംഘം അദേഹത്തെ നിരീക്ഷിച്ചുവരികയാണ്.