കിൻഡിൽ അൺലിമിറ്റഡുമായി ആമസോൺ ഇന്ത്യ

Posted on: September 10, 2015

Amazon-Kindle-Unlimited-Big

കൊച്ചി: ആമസോണിന്റെ കിൻഡിൽ അൺലിമിറ്റഡ് ഇന്ത്യൻ വിപണിയിലെത്തി. മാസം വെറും 199 രൂപയ്ക്ക്പത്തുലക്ഷത്തിലധികം പുസ്തകങ്ങൾ വരെ സൗജന്യമായി വായിക്കാൻ സഹായിക്കുന്ന
സബ്‌സ്‌ക്രിപ്ഷൻ സർവീസാണ് കിൻഡിൽ അൺലിമിറ്റഡ്.

ചേതൻ ഭഗത്, അമീഷ്, റോബിൻ ശർമ്മ തുടങ്ങിയ പ്രമുഖരുടെ പുസ്തകങ്ങൾ കിൻഡിൽ അൺലിമിറ്റഡിലൂടെ സൗജന്യമായി വായിക്കാൻ സാധിക്കും. കിൻഡിലിലോ അല്ലെങ്കിൽ ആൻഡ്രോയ്ഡ്/ഐഒഎസിൽ പ്രവർത്തിക്കുന്ന ഫ്രീ കിൻഡിൽ റീഡീംഗ് ആപ്പുവഴിയോ ഈ സേവനം ഉപയോഗിക്കാവുന്നതാണ്.

സെപ്തംബർ 30 നു മുൻപായി സൈൻ അപ്പ് ചെയ്യുന്നവർക്ക് ആദ്യ മാസം 99 രൂപയ്ക്ക് ഈ സർവീസ് ലഭ്യമാകുന്നു. കൂടാതെ 999 രൂപയ്ക്ക് ആറു മാസത്തേക്കും 1,799 രൂപയ്ക്ക് 12 മാസത്തേക്കും കിൻഡിൽ അൺലിമിറ്റഡിൽ ഉപയോക്താക്കൾക്ക് സൈൻ അപ്പ് ചെയ്യാവുന്നതാണ്. അൺലിമിറ്റഡ് റീഡീംഗ്, കിൻഡിൽ എക്‌സ്‌ക്ലൂസീവ്, ഷോർട്ട് റീഡ്‌സ്, റീഡ് എവരിവെയർ തുടങ്ങിയവ കിൻഡിൽ അൺലിമിറ്റഡിന്റെ സവിശേഷതകളാണ്.