ഫ്‌ളൈദുബായ് ടിക്കറ്റ് ഓഫർ

Posted on: September 8, 2015

Flydubai-sept-2015-sale-Big

കൊച്ചി : ഫ്‌ളൈദുബായ് ഫ്‌ളൈറ്റുകളിൽ 2015 ഒക്‌ടോബർ ഒന്നിനും 2016 ജൂൺ 30 നും ഇടയിൽ യാത്ര ചെയ്യുന്നതിനായി ഈ മാസം 20 ന് മുൻപ് ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് യാത്രാനിരക്കിൽ 30 ശതമാനം കിഴിവ്. ദുബായ്ക്ക് പുറമെ തെരഞ്ഞെടുക്കപ്പെട്ട മറ്റ് കേന്ദ്രങ്ങളിലേക്കും ഈ ഓഫർ ബാധകമാണ്.

എയർലൈനിന്റെ വെബ്‌സൈറ്റായ flydubai.com, കോൺടാക്ട് സെന്റർ (ടെലിഫോൺ 600 54 44 45), ഫ്‌ളൈദുബായ് ട്രാവൽ ഷോപ്പുകൾ എന്നിവ വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്. ഇന്ത്യയിൽ കൊച്ചി, തിരുവനന്തപുരം, അഹമ്മദാബാദ്, ചെന്നൈ, ഡൽഹി, ഹൈദരാബാദ്, ലക്‌നോ, മുംബൈ എന്നിവയാണ് ഫ്‌ളൈ ദുബായ് സർവീസുള്ള നഗരങ്ങൾ.