ഹമദ് ഇന്റർനാഷണൽ ലോകത്തിലെ ഏറ്റവും മികച്ച ആറാമത്തെ എയർപോർട്ട്

Posted on: September 8, 2015

Hamad-International-Airport

ദോഹ : ലോകത്തിലെ ഏറ്റവും മികച്ച എയർപോർട്ടുകളുടെ പട്ടികയിൽ ഖത്തറിലെ ഹമദ് ഇന്റർനാഷണൽ എയർപോർട്ട് ആറാം സ്ഥാനത്ത്. കോൺഡി നാസ്റ്റ് ട്രാവലർ റീഡേഴ്‌സ് നടത്തിയ സർവെയിലാണ് ഏറ്റവും മികച്ച 10 എയർപോർട്ടുകളിലൊന്നായി ഹമദ് ഇന്റർനാഷണലിനെ തെരഞ്ഞെടുത്തത്. കഴിഞ്ഞ വർഷമാണ് ഖത്തറിൽ പുതിയ അന്താരാഷ്ട്ര വിമാനത്താവളം പ്രവർത്തനമാരംഭിച്ചത്. ഇവിടെ പ്രതിവർഷം 5 കോടി യാത്രക്കാരെ കൈകാര്യം ചെയ്യാനാകും.

കസ്റ്റമർ സാറ്റിസ്ഫാക്ഷൻ, എയർപോർട്ട് അക്‌സസ്, എയർപോർട്ട് റീട്ടെയ്ൽ, സെക്യൂരിറ്റി, സേഫ്ടി തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചാണ് പട്ടിക തയാറാക്കിയത്. കഴിഞ്ഞ 10 വർഷത്തിനിടെ അഞ്ചാം തവണയും സിംഗപ്പൂരിലെ ചാംഗി എയർപോർട്ടാണ് ഒന്നാം സ്ഥാനത്ത്. ലണ്ടൻ ഹീത്രോയിലെ ടെർമിനൽ 5, ഹോംങ്കോംഗ്് ഇന്റർനാഷണൽ എയർപോർട്ട്, മുംബൈ എയർപോർട്ട്, ദുബായ് ഇന്റർനാഷണൽ എന്നിവയാണ് യഥാക്രമം രണ്ട് മുതൽ അഞ്ചുവരെ സ്ഥാനങ്ങളിലുള്ളത്.