ഫെവികോൾ സയൻസ് പ്രോജക്ട് ചലഞ്ച് മത്സരം

Posted on: September 8, 2015

Fevicol-SPC-Logo-Bigകൊച്ചി : യുവ മനസുകളിൽ ശാസ്ത്രത്തോട് ആഭിമുഖ്യം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ പിഡിലൈറ്റ് ഇൻഡസ്ട്രീസ് ഈ വർഷത്തെ ഫെവികോൾ സയൻസ് പ്രോജക്ട് ചലഞ്ച് 2015 മത്സരം പ്രഖ്യാപിച്ചു. യുവ മനസുകൾ നല്ല നാളയെ സൃഷ്ടിക്കുന്നു എന്നതാണ് നാലാം പതിപ്പിലെ മത്സരത്തിന്റ തീം. ഇത്തവണ ഗ്രൂപ്പുകൾക്കുപുറമേ വ്യക്തികൾക്കും മത്സരത്തിൽ പങ്കെടുക്കാം.

ഈ മത്സരത്തിന്റെ ബ്രാൻഡ് അംബാസഡർ കുട്ടികളുടെ ഇഷ്ട ഐക്കണായ റോബ് ആണ്. മത്സരത്തിന്റെ ഫൈനലിലെത്തുന്നവർക്ക് റോബ് മെന്ററായി പ്രവർത്തിക്കും. കൂടാതെ മുൻനിരയിലെത്തുന്ന 100 വിദ്യാർത്ഥികൾക്കു റോബിന്റെ പ്രത്യക ആർട്‌സ് ആൻഡ് സയൻസ് ശില്പശാലയിൽ പങ്കെടുക്കാം. വിജയികൾക്കു ടാബ് ഉൾപ്പെടെ നിരവധി സമ്മാനങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. ട്രോഫികൾക്കും സമ്മാനങ്ങൾക്കും പുറമേ ഒന്നാം സ്ഥാനത്തെത്തുന്ന ടീമിലെ കുട്ടികൾക്കും കുട്ടികളുടെ മാതാപിതാക്കളിൽ ഓരോരുത്തർക്കും ലണ്ടനിലെ സയൻസ് മ്യൂസിയത്തിലേക്കു സൗജന്യ യാത്രയും അനുവദിക്കും.

ദൈനംദിന ജീവിതത്തിൽ നിന്നു മുതൽ ഭാവിയിൽ ഉരുത്തിരിഞ്ഞുവരാവുന്ന ഭാവനാത്മക ആശയങ്ങൾ വരെ മത്സരത്തിനു വിഷയമാക്കാം. പ്രകൃതിദുരന്ത നിവാരണം, വെള്ളം സൂക്ഷിക്കൽ, മലിനീകരണ നിയന്ത്രണം, ട്രാഫിക് മാനേജ്‌മെന്റ്, പാരമ്പര്യേതര എനർജി സ്രോതസ്, ആഗോള താപനം തുടങ്ങി വൈവിധ്യമാർന്ന വിഷയങ്ങൾ മത്സരത്തിന് എടുക്കാം. ഒരോ ആശയത്തിന്റെയും 3-ഡി മാതൃകയും ഇതോടൊപ്പം തയാറാക്കി നല്കണം.

ജൂണിയർ, സീനിയർ എന്നിങ്ങനെ രണ്ടു തലത്തിലുളള മത്സരമാണ് ഉണ്ടായിരിക്കുക. അഞ്ച്- ഏഴ് സ്റ്റാൻഡാർഡുകളിൽ പഠിക്കുന്ന കുട്ടികളെ ജൂണിയർ ലെവലിലും 8-10 സ്റ്റാൻഡാർഡുകളിലുളളവരെ സീനിയർ ലെവലിലുമാണ് പരിഗണിക്കുക. രാജ്യത്തെ ഏതു സ്‌കൂളിൽ പഠിക്കുന്ന കുട്ടികൾക്കും വ്യക്തിഗതമായും സ്‌കൂളുകൾക്കു ഗ്രൂപ്പ് അടിസ്ഥാനത്തിലും മത്സരത്തിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾ www.fevicolscienceproject.com എന്ന വെബ്‌സൈറ്റിൽനിന്നു ലഭിക്കും.