സോം മിത്തലും സംഗീത പെൻഡുർക്കരും വിസ്താര ബോർഡിൽ

Posted on: September 7, 2015

Vistara-Airlines-in-Ground-

മുംബൈ : നാസ്‌കോം പ്രസിഡന്റ് സോം മിത്തലിനെയും കെല്ലോഗ് ഇന്ത്യ മാനേജിംഗ് ഡയറക് ടർ സംഗീത പെൻഡുർക്കറിനെയും വിസ്താര ബോർഡിൽ സ്വതന്ത്ര ഡയറക്ടർമാരായി നിയമിച്ചു. സൈറസ് മിസ്ത്രി (ചെയർമാൻ, ടാറ്റാസൺസ്), പ്രസാദ് മേനോൻ (ചെയർമാൻ), ഗോ ചൂൺ ഫോംഗ് (ചീഫ് എക്‌സിക്യൂട്ടീവ്) എന്നിവരാണ് ബോർഡിലെ മറ്റംഗങ്ങൾ.

ടാറ്റാ – സിയ സംയുക്തസംരംഭമായ വിസ്താര ഈ വർഷം ജനുവരിയിലാണ് സർവീസ് ആരംഭിച്ചത്. ഇപ്പോൾ 10 ഡെസ്റ്റിനേഷനുളിലേക്ക് സർവീസ് നടത്തുന്ന വിസ്താര അടുത്തമാസം ഭുവനേശ്വർ സർവീസ് ആരംഭിക്കും.