മാഗി ഉൾപ്പടെ നാല് ബ്രാൻഡുകൾക്ക് തമിഴ്‌നാട്ടിൽ നിരോധനം

Posted on: June 5, 2015

TN-banned-noodles-brands-Bi

ചെന്നൈ : മാഗി ഉൾപ്പടെ നാല് നൂഡിൽസ് ബ്രാൻഡുകൾക്ക് തമിഴ്‌നാട് നിരോധനം ഏർപ്പെടുത്തി. അനുവദനീയമായതിൽ കൂടുതൽ ലെഡിന്റെ അംശം കണ്ടെത്തിയതിനെ തുടർന്നാണിത്.

മാഗി നൂഡിൽസ്, വായി വായി എക്‌സ്പ്രസ് നൂഡിൽസ്, റിലയൻസ് സെലക്ട് ഇൻസ്റ്റന്റ് നൂഡിൽസ്, സ്മിത്ത് ആൻഡ് ജോൺസ് ചിക്കൻ മസാല നൂഡിൽസ് ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങൾ അനുസരിച്ച് മൂന്നു മാസത്തേക്ക് നിരോധിച്ചു. ഉത്പാദനം, വിതരണം, വില്പന എന്നിവ നിരോധിച്ചതിനൊപ്പം കടകളിൽ നിന്ന് സ്റ്റോക്ക് തിരിച്ചെടുക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.