03
Friday
May 2024
May 2024
സിപ്ല രണ്ട് യുഎസ് കമ്പനികൾ ഏറ്റെടുത്തു
Posted on: September 4, 2015
മുംബൈ : ഫാർമസ്യൂട്ടിക്കൽ കമ്പനിയായ സിപ്ലയുടെ യുകെ സബ്സിഡയറി സിപ്ല ഇയു രണ്ട് യുഎസ് മരുന്നു കമ്പനികളെ ഏറ്റെടുത്തു. 550 മില്യൺ ഡോളറാണ് (3650 കോടി രൂപ) മുതൽ മുടക്ക്. ന്യൂയോർക്കിലെ ഇൻവ ജെൻ ഫാർമസ്യൂട്ടിക്കൽസും എക്സിലാൻ ഫാർമസ്യൂട്ടിക്കൽസുമാണ് സിപ്ല ഏറ്റെടുത്തത്.
യുഎസ് വിപണിയിലേക്ക് പ്രവേശിക്കുന്നതിന് മുന്നോടിയായാണ് ഏറ്റെടുക്കൽ. റെഗുലേറ്ററി ക്ലിയറൻസ് ലഭിക്കുന്ന മുറയ്ക്ക് ഡിസംബറിൽ ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാകും.
TAGS: Cipla | Cipla EU | Exelan Pharmaceuticals | InvaGen Pharmaceuticals Inc | Takeover | US Generics Market | US Pharmaceutical Market |
News in this Section