സ്‌നാപ്ഡീൽ ഫ്രീചാർജ്ജിനെ ഏറ്റെടുത്തു

Posted on: April 8, 2015

Freecharge-Logo-Big

മുംബൈ : സ്‌നാപ്ഡീൽ മൊബൈൽ ട്രാൻസാക്ഷൻ പ്ലാറ്റ്‌ഫോമായ ഫ്രീചാർജ്ജിനെ ഏറ്റെടുത്തു. മുംബൈ ആസ്ഥാനമായുള്ള ഫ്രീചാർജ്ജ് മൊബൈൽ, ഡിടിഎച്ച്, ഡാറ്റ റീചാർജ്ജിംഗ് സേവനങ്ങളാണ് നൽകിവരുന്നത്. 15 ദശലക്ഷത്തിലേറെ ഇടപാടുകാർ ഫ്രീചാർജ്ജിനുണ്ട്.

കഴിഞ്ഞ ഫെബ്രുവരിയിൽ ഫ്രീചാർജ്ജ് 496 കോടി രൂപ സമാഹരിച്ചിരുന്നു. വാലിയന്റ് കാപ്പിറ്റൽ, ടൈബോൺ കാപ്പിറ്റൽ എന്നീ നിക്ഷേപസ്ഥാപനങ്ങളാണ് മൂലധനനിക്ഷേപം നടത്തിയത്. സെക്വയ കാപ്പിറ്റൽ, റുനെറ്റ്, സോഫിന തുടങ്ങിയ നിക്ഷേപസ്ഥാപനങ്ങൾ ഫ്രീചാർജ്ജിൽ നിന്നും പിൻവാങ്ങിയിരുന്നു.

ഫ്രീചാർജ്ജിനെ ഏറ്റെടുത്തതോടെ സ്‌നാപ്ഡീൽ ഇന്ത്യയിലെ ഏറ്റവും വലിയ മൊബൈൽ കൊമേഴ്‌സ് സ്ഥാപമായി മാറിയെന്ന് സ്‌നാപ്ഡീൽ സ്ഥാപകനും സിഇഒയുമായ കുനാൻ ബാഹൽ പറഞ്ഞു. 40 ദശലക്ഷം ഉപഭോക്താക്കളുടെ പിന്തുണയാണ് കമ്പനിക്കുള്ളത്.