04
Saturday
May 2024
May 2024
ഇൻഫോസിസ് പുതിയ രണ്ട് ബാങ്കിംഗ് സോഫ്റ്റ്വേറുകൾ പുറത്തിറക്കി
Posted on: September 2, 2015
ബംഗലുരു : ഇൻഫോസിസ് പുതിയ രണ്ട് ബാങ്കിംഗ് സോഫ്റ്റ്വേറുകൾ പുറത്തിറക്കി. കമ്പനിയുടെ പ്രോഡക്ട് സബ്സിഡയറിയായ എഡ്ജ്വെർവ് സിസ്റ്റംസിന്റെ ഭാഗമായാണ് ഫിനാക്കിൾ പേമെന്റ്സ് ബാങ്ക്, ഫിനാക്കിൾ സ്മോൾ ഫിനാൻസ് ബാങ്ക് എന്നീ സോഫ്റ്റ്വേറുകൾ അവതരിപ്പിച്ചിട്ടുള്ളത്. റിസർവ് ബാങ്ക് പുതുതായി അനുവദിച്ച പേമെന്റസ് ബാങ്കുകളെ ലക്ഷ്യമിട്ടാണ് ഇവ വിപണിയിലിറക്കിയത്.
പരമ്പരാഗത ബാങ്കിംഗ്, എജൻസി ബാങ്കിംഗ്, മൊബൈൽ വാലറ്റ്, മൈക്രോ എടിഎം തുടങ്ങിയ എല്ലാ ഡിസ്ട്രിബ്യൂഷൻ മോഡലുകൾക്കും അനുയോജ്യമാണ് പുതിയ സോഫ്റ്റ്വേർ. രാജ്യത്തെ പ്രമുഖമായ 40 വാണിജ്യ ബാങ്കുകളും 100 ലേറെ സഹകരണ ബാങ്കുകളും ഇൻഫോസിസിന്റെ ഫിനാക്കിൾ സോഫ്റ്റ്വേറാണ് ഉപയോഗിക്കുന്നത്.
TAGS: Banking Solutions | EdgeVerve Systems | Finacle | Finacle Payments Bank | Finacle Small Finance Bank Solutions | Infosys |
News in this Section