ജെറ്റ് എയർവേസ് കേരള ഫ്‌ളൈറ്റുകളുടെ സമയക്രമം പുതുക്കി

Posted on: August 30, 2015

Jet-Airways-Checkin-big

കൊച്ചി : ജെറ്റ് എയർവേസ് കേരളത്തിൽനിന്നുളള ചില ആഭ്യന്തര, രാജ്യാന്തര ഫ്‌ളൈറ്റുകളുടെ സമയക്രമം സെപ്റ്റംബർ ഒന്നു മുതൽ പുതുക്കി. കാലിക്കറ്റ് എയർപോർട്ടിന്റെ അറ്റകുറ്റപ്പണികളുടെ പശ്ചാത്തലത്തിലാണ് കേരളത്തിൽനിന്നുളള ചില വിമാന സർവീസുകളുടെ സമയം പുനക്രമീകരിച്ചിട്ടുളളത്.

ആഭ്യന്തര സർവീസിൽ 9 ഡബ്‌ള്യു 423 ഫ്‌ളൈറ്റ് മുംബൈയിൽനിന്നു രാവിലെ 9.05-ന് പുറപ്പെട്ട് 10.50-ന് കോഴിക്കോട്ട് എത്തും. മടക്ക ഫ്‌ളൈറ്റ് 9 ഡബ്‌ള്യു 424 11.20-ന് കോഴിക്കോട്ടുനിന്നു പുറപ്പെട്ട് 1.05-ന് മുംബൈയിലെത്തും.

രാജ്യാന്തരതലത്തിൽ ഫ്‌ളൈറ്റ് 9 ഡബ്‌ള്യു 570 രാവിലെ 10.50 ന് കൊച്ചിയിൽനിന്നു പുറപ്പെട്ട് പ്രാദേശിക സമയമായ ഉച്ചക്ക് 1.00 ന് ദമാമിൽ എത്തും. മടക്ക ഫ്‌ളൈറ്റ് 9 ഡബ്‌ള്യു 569 ദമാമിൽനിന്നു പ്രാദേശിക സമയം വെളുപ്പിന് 2.40ന് പുറപ്പെട്ട് ഇന്ത്യൻ സമയം രാവിലെ 9.50-ന് കൊച്ചിയിലെത്തും.

ജെറ്റ് എയർവേസ് ഫ്‌ളൈറ്റ് 9 ഡബ്‌ള്യു 577 ദമാമിൽ നിന്ന് പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 2.10 ന് പുറപ്പെട്ട് രാത്രി 9.10-ന് കോഴിക്കോട്ട് എത്തും. മടക്കയാത്ര കോഴിക്കോട്ടുനിന്നു 9 ഡബ്‌ള്യു 578 രാത്രി 11.30-ന് പുറപ്പെട്ട് ദമാമിൽ അവിടുത്തെ സമയം വെളുപ്പിന് 1.40ന് എത്തും.

ജെറ്റ് എയർവേസ് ഫ്‌ളൈറ്റ് 9 ഡബ്‌ള്യു 594 തിരുവനന്തപുരത്തു നിന്നു രാവിലെ 11.35 ന് യാത്ര പുറപ്പെട്ട് പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 1.45-ന് ദോഹയിൽ എത്തും. മടക്കയാത്ര 9 ഡബ്‌ള്യു 593 പ്രാദേശിക സമയം വെളുപ്പിന് 3.30 ന് ദോഹയിൽ നിന്നു പുറപ്പെട്ട് തിരുവനന്തപുരത്ത് രാവിലെ 10.35 ന് എത്തും.

ജെറ്റ് എയർവേസ് ഫ്‌ളൈറ്റ് 9 ഡബ്‌ള്യു 595 ദോഹയിൽനിന്നു പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 3.10 ന് പുറപ്പെട്ട് രാത്രി പത്തിന് കോഴിക്കോട്ട് എത്തും. മടക്കയാത്ര കോഴിക്കോട്ടുനിന്നു വെളുപ്പിന് 12.40 ന് 9 ഡബ്‌ള്യു 596 പുറപ്പെട്ട് ദോഹയിൽ അവിടുത്തെ സമയം 2.30 ന് എത്തിച്ചേരും.