ഓണം സ്റ്റോറുമായി ആമസോൺ ഡോട്ട് ഇൻ

Posted on: August 25, 2015

Amazon-Onam-store-Big

കൊച്ചി : ഓണവിപണിയിലേക്ക് ആമസോൺ ഡോട്ട് ഇന്നു പ്രവേശിച്ചു. ഓണക്കാലത്ത് മലയാളികൾക്കു ആവശ്യമായതെല്ലാം ഓണം സ്‌റ്റോറിലൂടെ ആമസോൺ ലഭ്യമാക്കിയിട്ടുണ്ട്. വൈവിധ്യമാർന്ന ഉത്പന്നങ്ങളുടെ ശേഖരം ഒരുക്കിയിരിക്കുന്ന ആമസോൺ ഷോപ്പിംഗ് ക്യൂ ഒഴിവാക്കി ഓണക്കാലത്തു ഉപഭോക്താക്കൾക്ക് ഇഷ്ടാനുസരണം ഉത്പന്നങ്ങൾ ഓൺലൈനിൽ തെരഞ്ഞടുക്കാൻ അവസരം നൽകുന്നു.

ദീപങ്ങൾ, പരമ്പരാഗത വസ്ത്ര ശേഖരം, ആഭരണങ്ങൾ എന്നിവ ആമസോൺ ഡോട്ട് ഇന്നിന്റെ ഓണം സ്‌റ്റോറിൽ ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ ഗോൾഡ് പ്ലേറ്റഡ് ആഭരണങ്ങൾ ഫാഷൻ വാച്ചുകൾ തുടങ്ങി മലയാളികൾക്ക് പ്രിയങ്കരമായ ഒട്ടനവധി ആക്‌സസറീസുകളും ലഭിക്കും. പ്രിയപ്പെട്ടവർക്ക് ഓണസമ്മാനം നൽകാനായി ആമസോണിന്റെ ഗിഫ്റ്റ് കാർഡുകളും ഓണം സ്‌റ്റോറിൽ ലഭ്യമാണ്.